Kodanchery
ഇരട്ടകിരീട നേട്ടവുമായി സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി

കോടഞ്ചേരി: കോഴിക്കോട് ജില്ല സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി ഇരട്ട കിരീടം ചൂടി. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം ജോസഫ് ഉദ്ഘാടനം ചെയ്തു.
ആൺകുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂൾ ടീമിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ഹാൻഡ്ബോൾ അക്കാദമി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ടീമിനെയുമാണ് പരാജയപ്പെടുത്തിയത്. ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി സിബി മാനുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ജോൺ, അനൂപ് ജോസ്, ബേസിൽ സി എസ്, ഷാജി ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു.