തോടന്നൂരിൽ നിന്നും കർഷകരുടെ പഠന സംഘം തിരുവമ്പാടി ഫാം ടൂറിസ്റ്റ് സർക്യൂട്ടിൽ സന്ദർശനം നടത്തി

തിരുവമ്പാടി : തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ആത്മ ഉദ്യോഗസ്ഥരായ അശ്വതി എം.പി, ബിന്ദു മോഹൻ, മിനിമോൾ എന്നിവരുടെ നേതൃത്വത്തിൽ കർഷകരുടെ സംഘം തിരുവമ്പാടി ഫാം ടൂറിസ്റ്റ് സർക്യൂട്ടിൽ സന്ദർശനം നടത്തി. ലേക്ക് വ്യൂ ഫാം സ്റ്റേയിൽ വച്ച് ആൻറണി പി.ജെ, തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി പ്രസിഡണ്ട് അജു എമ്മാനുവൽ എന്നിവർ ചേർന്ന് പഠന സംഘത്തെ സ്വീകരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം മത്സ്യകൃഷിയെ കുറിച്ച് ആൻറണി പി.ജെ ക്ലാസ്സുകൾ നൽകി.
കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ, കർഷകശ്രീ സാബു തറക്കുന്നേൽ എന്നിവരുടെ ഫാമുകളും താലോലം പ്രൊഡക്ട്സ്, പുരയിടത്തിൽ ഗോട്ട് ഫാം എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. തെങ്ങ് കൃഷി, ജാതി കൃഷി, തേനീച്ച കൃഷി, ആട് വളർത്തൽ എന്നീ വിഷയങ്ങളിൽ പരിചയ സമ്പന്നരായ കർഷകർ ക്ലാസുകൾ നൽകി. ക്ലാസുകൾ ഏറെ മികച്ചതും പ്രയോജനപ്രദവുമായിരുന്നുവെന്ന് ആത്മാ ബി.ടി.എം അശ്വതി അഭിപ്രായപ്പെട്ടു.