Kodiyathur
കൊടിയത്തൂരിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി
കൊടിയത്തൂർ: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
കൊടിയത്തൂർ, കാരക്കുറ്റി, സൗത്ത് കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ റാലിയിൽ പങ്കെടുത്തു. കൊടിയത്തൂർ ജി.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി സൗത്ത് കൊടിയത്തൂർ അങ്ങാടി ചുറ്റി കൊടിയത്തൂർ ടൗണിൽ സമാപിച്ചു.