Kodanchery

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും യുദ്ധവിരുദ്ധ സംഗമവും നടത്തി

കോടഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും യുദ്ധവിരുദ്ധ സംഗമവും നടത്തി. ഇന്ദിരാഗാന്ധി അനുസ്മരണവും യുദ്ധവിരുദ്ധ സംഗമവും ഡി.സി.സി ജനറൽ സെക്രട്ടറി എം.എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, സണ്ണി കാപ്പാട്ട്മല, കെ.എം പൗലോസ്, ടോമി ഇല്ലിമൂട്ടിൽ, ജിജി എലുവാലുങ്കൽ, ഷിജു കൈതക്കുളം, ചിന്ന അശോകൻ, ജോസ് പെരുമ്പള്ളി, റോയി കുന്നപ്പള്ളി, ആഗസ്തീ പല്ലാട്ട്, ആന്റണി നീർവേലി, ആനി ജോൺ, ലിസി ചാക്കോ, സേവിയർ കുന്നത്തേട്ട്, ബിജു ഓത്തിക്കൽ, റെജി തമ്പി, ജോസഫ് ആലവേലി, വിൽസൺ തറപ്പേൽ, ബാബു പെരിയപ്പുറം, ബേബി വളയത്തിൽ, ആൻഡ്രൂസ് ചുണ്ടാട്ട് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button