Thiruvambady

തിരുവമ്പാടിയിൽ ബോധവൽക്കരണ വാരാചരണത്തിന് തുടക്കം കുറിച്ചു

തിരുവമ്പാടി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ലോക ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) അവബോധ വാരാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസും വിദ്യാർത്ഥികളുടെ പ്രതിജ്ഞയും നടത്തി. ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടത്തിയ പഞ്ചായത്ത് തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ എൽ സ്വർണലത അധ്യക്ഷത വഹിച്ച ബോധവൽക്കരണ പരിപാടിക്ക് ദീപ്തി ജേക്കബ്, മനീഷ യു.കെ, ജെസി സെബാസ്റ്റ്യൻ, വിജി മേൾ, ഷർമിള എന്നിവർ നേതൃത്വം നൽകി.

ആന്റിബയോട്ടികളുടെ അമിത ഉപയോഗം കുറക്കുന്നതിനായി താഴെ പറയുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
1.മെഡിക്കൽ സ്റ്റോറിൽ നിന്നും കുറിപ്പടികൾ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുത്.
1.ഡോക്ടർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുകയാണെങ്കിൽ നിർദ്ദേശിച്ച തോതിലും സമയക്രമത്തിലും കഴിച്ചെന്ന് ഉറപ്പുവരുത്തുക.
1.ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നിർദ്ദേശിക്കുകയോ പങ്കുവയ്ക്കുകയോ പാടില്ല
1.കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകൾ നമ്മുടെ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

Related Articles

Leave a Reply

Back to top button