വിദ്യാരംഗം അടിക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മുക്കം : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ച ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി മുക്കം ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യവേദി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ഓൺ ദി സ്പോട്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. ശിശു ദിനത്തിന്റെ ഭാഗമായി ചാച്ചാജിയുടെ മുഖം വര, കലാ സാഹിത്യ പ്രശ്നോത്തരി, അടിക്കുറിപ്പ് മത്സരങ്ങൾ എന്നിവയാണ് കാലോത്സവ വേദിയിൽ ഒരുക്കിയത്. ഓൺ ദി സ്പോട്ട് മത്സര വിജയികൾക്ക് മാധ്യമ പ്രവർത്തകരായ റഫീഖ് തോട്ടുമുക്കം, വിനോദ് നിസരി, വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ പ്രധാന അധ്യാപകൻ ജെയിംസ് ജോഷി, സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകൻ വിനോദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ നൂറിൽ പരം പേർ പങ്കെടുത്ത അടിക്കുറിപ്പ് മത്സരത്തിൽ അഞ്ജു ഫ്രാൻസിസ് തൊവരക്കാട്ടിൽ (കക്കാടംപൊയിൽ) കെ.ജെ ഫസ്ന (എം.എ. എം.ഐ.ടി.ഇ, മുക്കം) തുടങ്ങിയവർ ജേതാക്കളായി. ഇവർക്കുള്ള സമ്മാനം ജനുവരിയിൽ നടക്കുന്ന വിദ്യാരംഗം എൽ.പി വിഭാഗം ശില്പശാല വേദിയിൽ സമ്മാനിക്കും. കെ.ഫസീല, ജെസ്സി മോൾ കൊളക്കാടൻ, സ്മിന, ഡോ. പ്രമോദ് സമീർ, കെ.ബി പ്രിയ, ധന്യമോൾ, ഷീജ, വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ ടി.റിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.