Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് വാർഷിക പരിപാടിക്ക് സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം വക മാറ്റി ചിലവഴിച്ചതായി പരാതി
തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ സി.ഡി.എസിന്റെ 2023 വാർഷിക പരിപാടിക്ക് വേണ്ടി സമ്മാനക്കൂപ്പൺ വഴി സ്വരൂപിച്ച പണം അക്കൗണ്ടിൽ അടക്കാതെ വക മാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട് പരാതി. കുടുംബശ്രീ അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കൂപ്പണുകൾ മുഖേന സമാഹരിച്ച തുക സി.ഡി.എസിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഭരവാഹികളോ കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
സമ്മാനക്കൂപ്പൺ വിതരണം ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടെ അല്ലെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. നാട്ടൊരുമ പൗരാവകാശ സമിതി പ്രവർത്തകൻ ആനടിയിൽ സെയ്തലവിയാണ് പ്രസ്തുത വിഷയത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി സമർപ്പിച്ചത്.