Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി റോഡിന് 1.60 കോടിയുടെ ഭരണാനുമതി
തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിന് ഒരു കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. ചവലപ്പാറമുതൽ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജങ്ഷൻവരെ ബി.എം.ആൻഡ് ബി.സി. നിലവാരത്തിൽ ഉപരിതലം പുതുക്കും. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്യുന്നതിന് നടപടി സ്വീകരിച്ചു.