കൊടിയത്തൂരിൽ നീന്തൽക്കുളങ്ങൾ ഒരുങ്ങുന്നു
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് എല്ലാവർക്കും നീന്തൽ പരിശീലിക്കാൻ കുളങ്ങൾ നിർമിക്കുന്നു. ഇപ്പോൾ മൂന്നുകുളങ്ങൾക്കാണ് തുക നീക്കിവെച്ച് നിർമിക്കാൻ നടപടികൾ ആരംഭിച്ചത്.
ഇതിൽ കാരക്കുറ്റിയിൽ നിർമിക്കുന്ന കുളത്തിന്റെ പ്രവൃത്തി നടന്നുവരുകയാണ്. 10 മീറ്റർ വീതിയും 20 മീറ്റർ നീളവും ഉള്ള കുളമാണ് ഇവിടെ നിർമിക്കുന്നത്. ഇതിന് 20 ലക്ഷം രൂപയാണ് പ്രാഥമികമായി വകയിരുത്തിയിട്ടുള്ളത്. കാരാട്ടാണ് ഏറ്റവും പ്രധാനപ്പെട്ട കുളം നിർമിക്കുന്നത്. മത്സരങ്ങൾക്ക് പരിശീലനം നൽകാൻ കഴിയുംവിധം നിബന്ധനകൾക്കനുസരിച്ചുള്ള സൗകര്യങ്ങളോടുകൂടിയാണ് നിർമിക്കുക. 25 മീറ്റർ നീളവും 15 മീറ്ററിലധികം വീതിയുമാണ് ഉണ്ടാവുക. ഈ കുളം നിർമാണത്തിന് 36.6 സെന്റ് സ്ഥലം കെ.സി. അബ്ദുറഹിമാൻ ഹാജിയുടെ മകനും കായികപ്രേമിയുമായ കെ.സി. ഹുസൈൻ സൗജന്യമായി ഗ്രാമപ്പഞ്ചായത്തിന് നൽകി. ഹുസൈൻ സ്ഥലത്തിന്റെ രേഖകൾ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബുവിന് കൈമാറി.
തോട്ടുമുക്കത്ത് പള്ളിത്താഴെയാണ് ഒരു കുളം നിർമിക്കുന്നത്. ഇതിന് 11 ലക്ഷം രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഗ്രാമപ്പഞ്ചായത്തും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും സഹകരിച്ചാണ് കുളം നിർമിക്കുന്നത്. .6 സെൻറ് സൗജന്യമായി നൽകി