ബലിപെരുന്നാൾ സുദിനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ സ്നേഹ നഗർ റസിഡൻസ് ആദരിച്ചു
കൊടിയത്തൂർ : ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ സ്നേഹം നഗർ റസിഡൻസ് അസോസിയേഷൻ എരഞ്ഞിമാവ് ആദരിച്ചു. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ എരഞ്ഞിമാവ് പ്രദേശവും മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡിലെ ആനക്കല്ല്, അഞ്ഞങ്ങാട്, പ്രദേശങ്ങളിലെ 100 റോളം കുടുംബങ്ങൾ ചേർന്നതാണ് സ്നേഹ നഗർ റസിഡൻസ്.
ബലിപെരുന്നാൾ ദിനത്തിൽ ഇരട്ടി സന്തോഷം നൽകി കൊണ്ടാണ്പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ രതീഷ് കളുക്കുടിക്കുന്ന് സംബന്ധിച്ചു.
ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് മുസ്തഖീം കാരണത്ത്, ജാഫർ ടി.കെ, സുരേന്ദ്രൻ അഞ്ഞങ്ങാട്, റഹ്മത്തുള്ള കെ.പി, ഷിജു ചീനിക്കണ്ടി എന്നിവർ സംസാരിച്ചു. ഫസലുറഹ്മാൻ കെ.കെ, ശിവൻ ചീനിക്കണ്ടി, മജീദ് കൊരമ്പയിൽ, നാസർ പി.എ എന്നിവർ നേതൃത്വം നൽകി.