Mukkam

നിറമല്ല രുചി ഭക്ഷ്യ സുരക്ഷാ ക്യാമ്പയിൻ 2024 സംഘടിപ്പിച്ചു

മുക്കം : ഭക്ഷ്യ സുരക്ഷാ വകുപ്പും KHRA തിരുവമ്പാടി യൂണിറ്റും ബേക്ക് തിരുവമ്പാടി മണ്ഡലവും സംയുക്തമായി മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് ഭക്ഷ്യാ സുരക്ഷാ ക്യാമ്പയിനും കളർലെസ്സ് കോർണർ ഉത്ഘാടനവും സംഘടിപ്പിച്ചു.

സക്കീർ ഹുസൈന്റെ (അസിസ്റ്റൻറ് കമ്മീഷണർ ഫുഡ് സേഫ്റ്റി ) അദ്ധ്യക്ഷതയിൽ പി. ടി. ബാബു (ചെയർമാൻ മുക്കം നഗരസഭ) ഉത്ഘാടനം നിർവ്വഹിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ Dr. അനു സുരേഷ് ക്ലാസ്സെടുക്കുകയും വിശ്വൻ നിഗുഞ്ജം, സന്തോഷ് വി. കെ, എന്നിവർ ആശംസ പ്രസംഗം നടത്തുകയും ദീപു ബേബി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button