ബേബി പെരുമാലിൽ അനുസ്മരണവും കർഷക അവാർഡ് ദാനവും നടത്തി
തിരുവമ്പാടി : കർഷക നേതാവും കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡൻ്റ്, ഇൻഫാം ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനവും കർഷക അവാർഡ് ദാനവും നടത്തി. പരിപാടി താമരശ്ശേരി രൂപത ചാൻസലർ ഫാ. സെബാസ്റ്റ്യൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു.
കർഷകരുടെ അവകാശ സമരങ്ങൾക്കും സമുദായ ശാക്തീകരണത്തിനും ബേബി പെരുമാലി വഹിച്ച നേതൃത്വപരമായ പങ്ക് എക്കാലത്തും ഓർമിക്കപ്പെടും എന്ന് അനുസ്മരണ പ്രഭാ ഷണത്തിൽ ചാൻസലർ ഓർമിപ്പിച്ചു. 10,001 രൂപയും മെമെൻ്റേയും അടങ്ങുന്ന ബേബി പെരുമാലിൽ കർഷക അവാർഡ് ഷാജി കടമ്പനാട്ട് കൂടരഞ്ഞിക്ക് സമ്മാനിച്ചു.
ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റൻ്റ് വികാരി ഫാ.ആൽബിൻ വിലങ്ങുപാറ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പിൽ, ട്രസ്റ്റി ബൈജു കുന്നും പുറത്ത്, കൺവീനർ ജോസഫ് പുലക്കുടി, ഷാജി കടമ്പനാട്ട് എന്നിവർ പ്രസംഗിച്ചു.