Kodanchery
കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി”സ്പ്രിങ്അപ്പ് ” ഏകദിന ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കോടഞ്ചേരി:കണ്ണോത്ത് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സ്പ്രിങ് അപ്പ് ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് . ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടുവാനുള്ള മെമ്മറി ട്രിക്കുകളും, ലേണിംഗ് സ്കിൽസും പരിചയപ്പെടുത്തുക എന്നതായിരുന്നു പ്രോഗ്രാമിന്റെ ലക്‌ഷ്യം.
താമരശ്ശേരി ലീഡർഷിപ്പ് ഡെവലപ്മെൻറ് സൊസൈറ്റി അംഗങ്ങളും പ്രശസ്ത മോട്ടിവേഷണൽ സ്പീക്കേഴ്സുമായ മാത്യു ഇമ്മാനുവൽ, സന്ദീപ് കളപ്പുരക്കൽ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.