Thiruvambady

കാട്ടാന ഭീഷണിയിൽ കർഷകർ; കൃഷിനാശം ലക്ഷക്കണക്കിന് രൂപ

തിരുവമ്പാടി: പുന്നക്കൽ ചെളിപ്പൊയിലിൽ ഒക്ടോബർ 6-ാം തീയതി രാത്രി 8 മണിക്ക് ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന നാശം വിതച്ചു. അതിന് ശേഷം 15 ദിവസമായി കാട്ടാന നിരന്തരം ഭീഷണിപരത്തി കൊണ്ട് കൃഷിയിടങ്ങളിൽ വീണിട്ടുണ്ട്. കർഷകരായ ജോഷി കൊല്ലൻപറമ്പിൽ, മനോജ് മഠത്തിൽ പറമ്പിൽ, ബാജി സെബാസ്റ്റ്യൻ മാതാളികുന്നേൽ, രവി പാതയിൽ, ജോള്ളി പുതുപ്പറമ്പിൽ, ജോർജ് വാഴാങ്കൽ, ഷംസുദ്ദീൻ പള്ളിവിള തുടങ്ങിയവർക്കാണ് ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചത്.

സ്ഥലം എം.എൽ.എയും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി, പക്ഷേ കാട്ടാനയുടെ ആക്രമണം തടയുന്നതിനോ കർഷകരുടെ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. കാട്ടാനയെ മയക്കുവെടിവെച്ച് ജനവാസമേഖലയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി കർഷക കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി ജിതിൻ പല്ലാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു ജോൺസൺ, മഹിള മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി, ബ്ലോക്ക് സെക്രട്ടറി ലിസി സണ്ണി തുടങ്ങിയവർ പ്രശ്നത്തെ കുറിച്ച് പ്രതികരിച്ചു.

Related Articles

Leave a Reply

Back to top button