Kodanchery

വയനാട് ഉപതെരഞ്ഞെടുപ്പിൽ സർക്കാർ നയങ്ങൾക്കെതിരെ പ്രതികരിക്കുക”: കുടുംബ സംഗമത്തിൽ ശക്തമായ ആവശ്യവുമായി കെ. പ്രവീൺകുമാർ

കോടഞ്ചേരി: കർഷകരും സാധാരണക്കാരും നേരിടുന്ന പ്രതിസന്ധികളെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വയനാട് ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ജനവിധി പ്രകടിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. തെയ്യപ്പാറയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ.എസ്.എ പ്രശ്നം, വന്യമൃഗ ഭീഷണി, കാർഷിക മേഖലയുടെ വില തകർച്ച, വ്യത്യസ്ത രോഗങ്ങളാൽ കൃഷി നാശം എന്നിവ മൂലമുള്ള കർഷക പ്രശ്നങ്ങൾ, സാധാരണ ജനങ്ങളുടെ പൊറുതിമുട്ടൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഇടപെടലിന്റെ അഭാവത്തെ അദ്ദേഹം വിമർശിച്ചു.

ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അബ്രഹാം താണോലുമാലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി.സി. ഹബീബ് തമ്പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ, കർഷക കോൺഗ്രസ് ദേശീയ കോഓർഡിനേറ്റർ മാഞ്ചുഷ് മാത്യു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button