Kodanchery
കോടഞ്ചേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് സ്വീകരണം
കോടഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് കോടഞ്ചേരിയിൽ ഉജ്ജ്വല സ്വീകരണം നൽകി.
മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ച ജാഥാ സ്വീകരണ യോഗത്തിൽ . സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ല സെക്രട്ടറി അംഗം ടി. വിശ്വനാഥൻ, ഏരിയ കമ്മിറ്റി അംഗം ജോളി ജോസഫ്, എൽ.ജെ.ഡി നേതാവ് അബ്രഹാം മാനുവൽ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ് എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് മേഖലാ സെക്രട്ടറി ഷിജി ആന്റണി സ്വാഗതം പറഞ്ഞു, ലോക്കൽ സെക്രട്ടറി പിജി സാബു നന്ദി രേഖപ്പെടുത്തി.