Kodanchery
ശിശുദിനാഘോഷം നടത്തി
കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കല്ലന്ത്രമേട് അംഗനവാടിയിൽ വച്ച് ശിശുദിനം ആഘോഷിച്ചു.
പരിപാടിയിൽ കോടഞ്ചേരി പി എച്ച് സിയിലെ ജെ പി എച് കൗൺസിലിംഗ് സൈക്കോളജിസ്റ്റായ ഷീന റ്റി സി വോളണ്ടിയേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ എം എൽ എസ് പി സ്റ്റാഫ് നേഴ്സ് ഷമീന വളണ്ടിയേഴ്സിനു ആശംസകൾ നേർന്നു.
വോളണ്ടിയേഴ്സ് നൽകിയ മധുരവും സ്നേഹ സമ്മാനങ്ങളും അംഗനവാടി കുട്ടികൾക്ക് ഇരട്ടി സന്തോഷം നൽകി.
അംഗനവാടി അദ്ധ്യാപിക മോളി കുര്യൻ ഏവർക്കും നന്ദി അറിയിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ സി, സുധർമ്മ എസ് ഐ സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.