ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മിറ്റി മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു
തിരുവമ്പാടി : ഖത്തറിൽ 18 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന ഖത്തർ തിരുവമ്പാടി വെൽഫയർ കമ്മിറ്റി , നാട്ടിലെ നിർധരരായ രോഗികൾക്ക് മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്തു. ഖത്തറിൽ ജോലി ചെയ്യുന്ന തിരുവമ്പാടി കാരായ പ്രവാസികളുടെ കൂട്ടായ്മയാണ് ഖത്തർ തിരുവമ്പാടി വെൽഫെയർ കമ്മിറ്റി , ഈ കൂട്ടായ്മയുടെ ഭാഗമായി ഒട്ടനവധി കാരുണ്യ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്,
നാട്ടിലെ പാവപ്പെട്ടവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ പുതിയ ഒരു ആശയമാണ് നിർധനരായ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കുക എന്നുള്ളത്, അതിന്റെ ആദ്യഘട്ടസഹായങ്ങൾ ആവശ്യക്കാർക്ക് നൽകിക്കൊണ്ട് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദഘാടനാം ചെയ്തു. ജനറൽ സെക്രട്ടറി മുജീബ് റഹിമാൻ പി. എം അധ്യക്ഷത വഹിച്ചു.
രക്ഷധികാരികളായ അലി കീലത്ത്, സൈതുമുഹമ്മദ് ബാവ, അബ്ദുസമദ് പേക്കാടൻ, നഹീം ചുണ്ടങ്ങ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൌക്കത്തലി കൊല്ലളത്തിൽ, റംല ചോലക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ സുനീർ, മാമുക്കോയ സുബൈബാസ്, ഷെറീന കിളിയെണ്ണി, കുഞ്ഞായിൻ ഹാജി, അബ്ദുസമദ്ബാബു, മോയിൻ കാവുങ്ങൽ, വിനീത് ഫ്ലോറൻസ സംസാരിച്ചു.ഷംസുദ്ദീൻ സഞ്ജു സ്വാഗതവും, ബഷീർ അടുക്കത്തിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് രോഗികൾക്കായുള്ള മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്തു.