Mukkam
എസ്.എസ്.എഫ്. പ്രതിനിധിസമ്മേളനം സമാപിച്ചു

മുക്കം : അംഗത്വകാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച എസ്.എസ്.എഫ്. മുക്കം ഡിവിഷൻ പ്രതിനിധിസമ്മേളനം സമാപിച്ചു. മുക്കം സി.ടി.വി. ഓഡിറ്റോറിയത്തിൽനടന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാനസെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനംചെയ്തു.
എസ്.വൈ.എസ്. സംസ്ഥാനസെക്രട്ടറി അബ്ദുൽകലാം സന്ദേശപ്രഭാഷണം നടത്തി. എസ്.എസ്.എഫ്. സംസ്ഥാന പ്രവർത്തകസമിതിയംഗം ജി. അനീസ്, എസ്.വൈ.എസ്. മുക്കം സോൺ പ്രസിഡന്റ് അബ്ദുൽ ഹമീദ് സഖാഫി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: അസ്ഹർ സഖാഫി (പ്രസിഡൻറ്), സാദിഖ് അലി (ജന. സെക്രട്ടറി), യൂസുഫ് റബ്ബാനി (ഫിനാൻസ് സെക്രട്ടറി). മുഹമ്മദ് സഫീർ, മുഹമ്മദ് സിറാജ് സഖാഫി, അബ്ദുൽ ബാരി, ഹാഷിർ സഖാഫി, മുഹമ്മദ് ഷഹ്മിൽ, എം.പി. സുഹൈദ്, ഉനൈസ് സഖാഫി, ഉസ്മാൻ സഅദി, മുഹമ്മദ് നബീൽ(സെക്രട്ടറിമാർ), മുഹമ്മദ് റാഫി, ആഷിഖ് മുഈനി, ഹിബത്തുള്ള (സെക്രട്ടേറിയറ്റ് അംഗങ്ങൾ).