Kodanchery
ആം ആദ്മി പാർട്ടി കോടഞ്ചേരിയിൽ നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

കോടഞ്ചേരി : ആം ആദ്മി പാർട്ടിയുടെ വിഷൻ 2025 നിയോജകമണ്ഡലം കൺവെൻഷൻ കോടഞ്ചേരിയിൽ സംസ്ഥാനപ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനുനേരേ നടത്തിയ സമരത്തിന്റെ ഭാഗമായി സമ്മർ ചാർജ് ഒഴിവാക്കിയെന്നും കേരളജനതയെ ഫോറസ്റ്റ് ഗുണ്ടാരാജിന് വിട്ടുകൊടുക്കുന്ന വനനിയമത്തിനെതിരേ രാഷ്ട്രീയം നോക്കാതെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സണ്ണി വി. ജോസഫ് അധ്യക്ഷനായി. പൊതുസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി എ. അരുൺ, സംസ്ഥാന ട്രഷറർ മോസസ് ഹെൻട്രി, വർക്കിങ് പ്രസിഡന്റ് സെലിൻ ഫിലിപ്പ്, ജില്ലാപ്രസിഡന്റ് അഭിലാഷ് ദാസ്, മനു പൈമ്പള്ളിൽ, അബ്രഹാം വാമറ്റത്തിൽ, ജോൺസൺ ഇഞ്ചക്കാട്ടിൽ എന്നിവർ സംസാരിച്ചു.