കൊടിയത്തൂരിൽ ഉത്സവച്ചായയിൽ അംഗൻവാടി കലോത്സവം കിലുക്കാംപെട്ടി ‘2024
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി കുട്ടികൾക്കുമായി സംഘടിപ്പിച്ച അംഗൻവാടി കലാേത്സവം വേറിട്ടതായി. ഔദ്യോഗിക ദു:ഖാചരണം മൂലം ഉദ്ഘാടന ചടങ്ങ് ഉൾപ്പെടെ ഒഴിവാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
കിലുക്കാംപെട്ടി എന്ന പേരിൽ സംഘടിപ്പിച്ച കലാേത്സവത്തിൽ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലേയും കുട്ടികൾ തങ്ങളുടെ കലാ കഴിവുകൾ അവതരിപ്പിച്ചപ്പോൾ സദസ്സിനും ആവേശമായി.പന്നിക്കോട് എ യു പി സ്കൂളിൽ നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ,സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ കരീം പഴങ്കൽ, മജീദ് റീഹല, യു.പി മമ്മദ്, വി. ഷംലുലത്ത്, കോമളം തോണിച്ചാലിൽ, ഫാത്തിമാ നാസർ, കെ.ജി സീനത്ത്,എം.ടി റിയാസ്, ബ്ലോക്ക് മെമ്പർ കെ.പിസുഫിയാൻ, ഐസിഡിഎസ് സൂപ്പർവൈസർ ലിസ, കമ്യൂണിറ്റി വുമൺഫെസിലിറ്റേറ്റർ റസീന തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരങ്ങളും നൽകി