Kodanchery

പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പി. റ്റി.എ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ ചടങ്ങിൽ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപകനായ സണ്ണി പുതുവത്സര സന്ദേശം ഏവർക്കുമായി നൽകി. ന്യൂ ഇയർ ലക്കി സ്റ്റാറായി രണ്ടാം വർഷ കോമേഴ്സ് വിദ്യാർത്ഥി സ്റ്റെഫിൻ കെ വർഗീസ് തിരഞ്ഞെടുക്കപ്പെടുകയും എല്ലാവർക്കും വേണ്ടി കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

മാനേജ്മെന്റ് പ്രതിനിധി സിസ്റ്റർ സുധർമ്മ എസ് ഐ സി, സ്കൂൾ ലീഡർ ബ്രിന്റോ റോയ് എന്നിവർ ആശംസകൾ നേർന്നു.
ശേഷം ഒന്നാംവർഷ രണ്ടാം വർഷ വിദ്യാർഥികളുടെ നൃത്താവിഷ്കാരവും, കൊട്ടും പാട്ടും പ്രോഗ്രാമും സംഘടിപ്പിച്ചു. ന്യൂയർ കേക്കിന്റെ മാധുര്യം ഏവർക്കുമായി സ്കൂളിൽ നിന്നും നൽകി.

Related Articles

Leave a Reply

Back to top button