Mukkam

അയൽവേദി റസിഡൻ്റ്സ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

മുക്കം: മണാശ്ശേരി മാവിൻ ചുവട് അയൽവേദി റസിഡൻ്റ്സ് അസോസിയേഷൻ പതിനാറാം വാർഷികം ആഘോഷിച്ചു. എ.പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ടി.വി രവീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി മനോജ് ഒടുങ്ങാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
വനിതാ വിഭാഗം പ്രസിഡന്റ് പങ്കജവല്ലി ടീച്ചർ ആശംസ പ്രസംഗം നടത്തി.

വൈസ് പ്രസിഡന്റ് എം.പി രവീന്ദ്രനാഥ് സ്വാഗതവും ട്രഷറർ ഗോപാലൻ പട്ടർച്ചോല നന്ദിയും പറഞ്ഞു. സൂപ്പർ സിറ്റിസൺസ്, ഗോൾഡൻ ദമ്പതികൾ, വിവിധ വിഷയങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾ എന്നിവരെ ആദരിച്ചു. വിവിധ കലാ കായിക മത്സരങ്ങളും, തിരുവാതിരക്കളി ഒപ്പന നൃത്തം മാടൻ പാട്ട് ഗാനമേള കവിത ആലാപനംതുടങ്ങി വിപുലമായ പരിപാടികൾ ഉണ്ടായി.

Related Articles

Leave a Reply

Back to top button