Thiruvambady

തിരുവമ്പാടിയിൽ വൻ കഞ്ചാവ് വേട്ട:രണ്ടുപേർ പിടിയിൽ

തിരുവമ്പാടി : പോലീസ് വൻതോതിൽ കഞ്ചാവ് പിടികൂടി.തിരുവമ്പാടി – ഗെയ്റ്റും പടി മുതിയൊട്ടുമ്മലിലെ വാടക വീട്ടിൽ നിന്നുമാണ് 1780 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഇന്നലെ വൈകിയിട്ട് ഏഴ് മണിയോടെയാണ് പിടികൂടിയത്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പോലീസ്‌ എത്തിയപ്പോൾ ഒരാൾ ഓടി രക്ഷപെടുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു.

കൂടരഞ്ഞി സ്വദേശി അബീഷ്,കാരശ്ശേരി സ്വദേശി ജലീഷ് ബാബു എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഓടിരക്ഷപ്പെട്ട കാരശ്ശേരി കൽപൂർ സ്വദേശി ഷെഫീക്കിന് വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇയാളാണ് വീട് വാടകക്ക് എടുത്തത് പോലീസ് പറഞ്ഞു
സ്ഥലത്തുനിന്നും ഒരു കാറും രണ്ട് മോട്ടോർ സൈക്കിളും പോലീസ് കസ്റ്റഡിയിൽ എടുത്തു.

തിരുവമ്പാടി സബ് ഇൻസ്പെക്ടർ റസാക്ക്, ഏസ് ഐ ബിജീഷ്,സീനിയർ സിപിഒമാരായ സുജിത്ത് കുമാർ,സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button