Mukkam

റോഡും കൈവരിയും ഉദ്ഘാടനംചെയ്തു

മുക്കം : മുക്കം നഗരസഭയിലെ കുറ്റ്യേരിമ്മൽ ഡിവിഷനിൽ ഒൻപതരലക്ഷം രൂപ ചെലവിൽ നവീകരിച്ച റോഡും കൈവരിയും നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. എം.എൽ.എ. ഫണ്ടിൽനിന്നനുവദിച്ച തുകയും നഗരസഭാ ഫണ്ടും ഉപയോഗിച്ചാണ് കുറ്റ്യേരിമ്മൽ-ഏരിമല റോഡ് നവീകരണവും കൈവരിസ്ഥാപിക്കലും നടത്തിയത്.

നഗരസഭാ കൗൺസിലർ ബിജുന മോഹനൻ അധ്യക്ഷയായി. എൻ. ചന്ദ്രൻ, ടി.കെ. സാമി, അശോകൻ കുറ്റ്യേരിമ്മൽ, പി.പി. ചന്ദ്രമോഹനൻ, പ്രജി അമ്പാടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button