Kodanchery

വികസന സെമിനാർ സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സംഘടിപ്പിച്ചു.
വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 21 വാർഡുകളിലും ചേർന്ന ഗ്രാമസഭകളിൽ ചർച്ചചെയ്ത് ഉരുത്തിരിഞ്ഞുവന്ന വാർഷിക പദ്ധതി നിർദേശങ്ങളെ 13 വിഷയമേഖലകളായി തിരിച്ച ചർച്ചചെയ്ത് അത്തിമ കരടി പദ്ധതിക്ക് രൂപം നൽകി

കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക , ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക, വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുക ,കാർഷിക മേഖലയുടെ വൈവിധ്യവൽക്കരണം, ഗ്രാമീണ ടൂറിസം, ഫാം ടൂറിസം പ്രോത്സാഹനം കോടഞ്ചേരി റ്റി. ബി മുക്ത കോടഞ്ചേരി, സ്ത്രീ സൗഹൃദ ഗ്രാമപഞ്ചായത്ത് അടിസ്ഥാന സൗകര്യ വികസനം എന്നി ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകിയ വികസന സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരിയുടെ അദ്ധക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി സീനത്ത് കെ പദ്ധതി പരിപ്രേക്ഷ്യം അവതരിപ്പിച്ചു.
ഗ്രമ പഞ്ചായത്ത് വൈസ് ‘പ്രസിഡന്റ് ജീമീല അസിസ്, സ്റ്റാഡിങ്ങ് കമ്മറ്റി ചെർമാൻമാരായ സുസൻ കേഴ പ്ലാക്കൽ, സിബി ചിരണ്ടായത്ത്
മെമ്പർമാരായ ലിസി ചാക്കോ , ബിന്ദു ജോർജ്, റിയാനസ് സുബൈർ , ഷാജി മുട്ടത്ത്, ആസൂത്രണ സമിതി അംഗം തമ്പി പറകണ്ടത്തിൽ എന്നിവർ അശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button