Kodiyathur
കിണറ്റിൽവീണ പശുക്കിടാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കൊടിയത്തൂർ : മേഞ്ഞുനടക്കുന്നതിനിടെ കിണറ്റിൽവീണ പശുക്കിടാവിനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടം കരിക്കാട് സ്വദേശി പ്ലാത്തോട്ടത്തിൽ ഷാജുവിന്റെ പശുക്കിടാവാണ് കിണറ്റിൽവീണത്.
മുപ്പതടി ആഴവും നാലടിയോളം വെള്ളവുമുള്ള കിണറ്റിൽ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പശുക്കിടാവ് വീണത്.
സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. സലീം, ബി. അശ്വിൻ എന്നിവർ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി.
സീനിയർ ഫയർ ഓഫീസർ സി. മനോജ്, സേനാംഗങ്ങളായ പി.ടി. ശ്രീജേഷ്, കെ. അഭിനേഷ്, എൻ.പി. അനീഷ്, കെ.എം. ജിഗേഷ്, എൻ. ശിനീഷ്, വി. സുനിൽകുമാർ, എം.കെ. അജിൻ, കിരൺ നാരായൺ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.