Kodanchery
ചിപ്പിലിത്തോട് – തുഷാരഗിരി റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു മൂന്നു പേർക്ക് പരുക്ക്

കോടഞ്ചേരി:ചുരം ചിപ്പിലിത്തോട് – തുഷാരഗിരി സംസ്ഥാനപാതയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരുക്ക് ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തൊട്ടിലേക്ക് മറിഞ്ഞു അപകടം.വയനാട്ടിൽ പോയി മടങ്ങുകയായിരുന്ന ആനക്കാംപൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആനക്കാംപൊയിൽ വരീക്കിൽ ബാബുവും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്.ബാബു,ഭാര്യ സോഫി ഇവരുടെ മകൾ ഇസ്‌ബെൽ എന്നിവർക്കാണ് പരിക്കേറ്റത്.