Karassery

കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സംഗമം നാളെ

കാരശ്ശേരി: ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ പരിചരണത്തിലുള്ള രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സംഗമം ചൊവ്വാഴ്ച മുരിങ്ങപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടക്കും.

പുറംലോകം കാണാനാവാതെ കിടപ്പിലായ രോഗികൾക്ക് ആശ്വാസം പകരുന്നതിന് ഒപ്പം എന്നപേരിൽ നടത്തിവരുന്ന മൂന്നാമത്തെ സംഗമമാണിത്. ഇരുനൂറോളം രോഗികൾ പങ്കെടുക്കുന്ന സംഗമം രാവിലെ ഒൻപതിന് വത്സൻ മഠത്തിൽ ഉദ്ഘാടനംചെയ്യും.ഷരീഫ് കാരമൂല മുഖ്യാതിഥിയാവും. ആശ്വാസ് ചെയർമാൻ കെ.കെ. ആലി ഹസൻ അധ്യക്ഷനാകും.
രോഗികളും ഭിന്നശേഷി കലാകാരന്മാരും വൊളണ്ടിയർമാരുമുൾപ്പെടെയുള്ളവർവിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

Related Articles

Leave a Reply

Back to top button