പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി :പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ സെൻറ് ജോസഫ് എൽ പി സ്കൂൾ കൂടത്തായിയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് അധ്യക്ഷത വഹിച്ച ‘പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം’ ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പുതുതായി നിർമ്മിച്ച സ്കൂൾ കമാനത്തിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ഫാദർ ആൻറണി ചെന്നിക്കര അനുഗ്രഹ പ്രഭാഷണവും നടത്തി .വാർഡ് മെമ്പർ ചിന്നമ്മ മാത്യു, കരിമ്പാലക്കുന്ന് മഹല്ല് പ്രസിഡൻറ് അഹമ്മദ് കോയ ,മുൻ പ്രധാനാധ്യാപകൻ ജോർജ് തമ്പി പറകണ്ടത്തിൽ, പൂർവ വിദ്യാർത്ഥി പ്രതിനിധി ഫൈസൽ, അധ്യാപക പ്രതിനിധി മൂസക്കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പങ്കെടുത്ത ഏവർക്കും പ്രധാനാധ്യാപിക ഡെയ്സിലി മാത്യു. നന്ദി രേഖപ്പെടുത്തി .ശേഷം പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.