Kodiyathur

വിഷുദിനത്തിൽ സംസ്ഥാനപാതയിൽ വാഹനാപകടം: യുവതി മരിച്ചു

കൊടിയത്തൂർ : വിഷുദിനത്തിൽ എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞിമാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.രണ്ടാൾക്ക് പരിക്കേറ്റു. നസീറ (39)യാണ് മരിച്ചത്. ഭർത്താവ് അബ്ദുറഹൂഫിനും മകൾ ഫിദയ്ക്കുമാണ് പരിക്കേറ്റത്. ഇവർ കൊടിയത്തൂരിൽ വാടകവീട്ടിലാണ് താമസം.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഭാര്യയും ഭർത്താവുംകൂടി മകളെ അരിക്കോട് ഡോക്ടറെ കാണിച്ച് ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. മൂവരേയും നാട്ടുകാരുടെ നേതൃത്വത്തിൽ അരിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും നസീറയുടെ ജീവൻരക്ഷിക്കാനായില്ല. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. കാറിന്റെ മുൻഭാഗവും വലിയതോതിൽ തകർന്നിട്ടുണ്ട്.

ഫഹ്‌മ (കൊടിയത്തൂർ ജിഎംയുപി സ്കൂൾ വിദ്യാർഥി)യാണ് ഇവരുടെ മറ്റൊരു മകൾ. ഗോതമ്പറോഡ് സ്വദേശി കെ.എസ്. ഇസ്മായിൽ ആണ് റസീനയുടെ പിതാവ്. മാതാവ്: സൈനബ. സഹോദരങ്ങൾ: മുസ്തഫ, ബദ്‌രിയത്, നദ.നസീറ

Related Articles

Leave a Reply

Back to top button