Karassery
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തരസഹായം നൽകണം

കാരശ്ശേരി : ഒരുമാസത്തിനിടയിലുണ്ടായ രണ്ട് കപ്പലപകടംമൂലവും കഴിഞ്ഞദിവസം ആരംഭിച്ച ട്രോളിങ് നിരോധനംമൂലവും തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികൾക്കും 25,000 രൂപവീതം അടിയന്തര സഹായധനം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അഖില കേരള ധീവരസഭ കോഴിക്കോട് താലൂക്ക് നേതൃത്വയോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് വി. സുധാകരൻ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ അധ്യക്ഷനായി. ധീവര മഹിളാസഭ സംസ്ഥാന വൈസ് പ്രസിഡൻറ് ലത വടക്കേടത്ത്, രാജു കുന്നത്ത്, കെ. കമലാക്ഷൻ, കെ. സത്യാനന്ദൻ, രവീന്ദ്രൻ മഠത്തിൽ, എം. ഷിജു, വിനോദ് ചെറൂത്ത്, സജീവൻ ബേപ്പൂർ, വി. സോണി എന്നിവർ സംസാരിച്ചു.