Thiruvambady
അഴുക്കുചാലിന് സ്ലാബില്ല വയോധികയ്ക്ക് വീണ് പരിക്ക്

തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽവീണ് വയോധികയ്ക്ക് പരിക്ക്. ഗ്രാമപ്പഞ്ചായത്തിലെ തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനി (77) യ്ക്കാണ് പരിക്കേറ്റത്. വീടിനുസമീപത്തെ റോഡിലെ അഴുക്കുചാലിൽ വീണാണ് പരിക്ക്. താഴ്ചയിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. രണ്ടുവർഷം മുൻപാണ് ഇവരുടെ വീടിന് സമീപത്തായി ഓട പണിതത്. ഇതോടെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ സ്ലാബില്ലാത്ത ഓട മുറിച്ചുകടക്കണം.
മഴക്കാലത്ത് തോടുപോലെ നിറഞ്ഞൊഴുകുന്ന ഓടയാണിത്. ഓട വന്നതോടെ സമീപത്തെ ഏതാനുംകുടുംബങ്ങളുടെയും വഴിയടഞ്ഞു. സ്ലാബില്ലാത്ത ഓടയാണ് ഏക ആശ്രയം. ഓടയ്ക്ക് സ്ലാബിടാത്തത് സംബന്ധിച്ച് ഗ്രാമ പ്പഞ്ചായത്തംഗത്തെ പലതവണ വിവരം ധരിപ്പിച്ചിരുന്നെങ്കിലു യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.