World

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്

അമേരിക്കയിലെ മിനിയപോളിസിൽ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്‌ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്. പ്രതിഷേധക്കാർക്കിടയിലേക്ക് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യയിൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബ്രൂക്ലിൻ തെരുവിൽ പ്രതിഷേധിക്കുന്നവരുടെ നേരെയാണ് പൊലീസ് വാഹനം ഇടിച്ചു കയറ്റുന്നത്.
ബാരിക്കേഡുകൾക്ക് പിന്നിൽ നിന്ന് പ്രതിഷേധിക്കുന്നവർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ചിലർ റോഡിലേക്ക് തെറിച്ചു വീഴുന്നത് വീഡിയോയിൽ കാണാം. ജോർജ് ഫ്‌ളോയിഡിന് നീതി തേടി പ്രതിഷേധിക്കുന്നവരെ ക്രൂരമായാണ് പൊലീസ് നേരിടുന്നത്.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ജോർജ് ഫ്‌ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. മിനിയപോളിസ് പൊലീസ് സ്റ്റേഷന് കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തീയിട്ടു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മിനിയപോളിസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് വകവയ്ക്കാതെയാണ് ജനം തെരുവിലിറങ്ങുന്നത്.

Related Articles

Leave a Reply

Back to top button