Kodanchery

കോടഞ്ചേരിയിൽ അതി ദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രരുടെ ലിസ്റ്റിലുള്ള 77 കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. സർക്കാരിന്റെ വിവിധ സേവനങ്ങൾ, ക്ഷേമ പദ്ധതികൾ എന്നിവ സമയബന്ധിതമായി ലഭ്യമാകുവാൻ കാർഡ് ഉപകരിക്കും. നിലവിൽ അതി ദരിദ്രരുടെ ലിസ്റ്റിലുള്ള വിവിധ കുടുംബങ്ങൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ബാങ്ക് അക്കൗണ്ട് മുതലായവ ഗ്രാമപഞ്ചായത്തിലെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ചികിത്സാധനസഹായം, പോഷകാഹാരം എന്നിവയ്ക്കും ആവശ്യമായ പദ്ധതികൾ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

അതി ദരിദ്രര്‍ക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാന സുബൈർ, സിബി ചിരണ്ടായത്, വാർഡ് മെമ്പർ ജോർജുകുട്ടി വിളക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് ബീന വി.എസ്, പ്ലാൻ ക്ലർക്ക് ഷമീർ പി, വി.ഇ.ഓമാരായ ഫസീല, വിനോദ് വർഗീസ്, വിവിധ വാർഡുകളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button