Thiruvambady

വയോജനങ്ങൾക്ക് കരുതൽ ഒരുക്കി തിരുവമ്പാടി പോലീസ്

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ സുരക്ഷയും കരുതലും ഉറപ്പ് വരുത്തുന്നതിനായി ‘ബെൽ ഓഫ് ഫെയ്ത്ത്’ പദ്ധതിക്ക് തിരുവമ്പാടി പോലീസ് സ്റ്റേഷന്റെ പരിധിയിൽ തുടക്കമായി.

റിമോട്ട് സംവിധാനത്തിൽ പ്രവർത്തിക്കുന്ന അലറാം സ്ഥാപിച്ചിട്ടുള്ള പദ്ധതിയുടെ പ്രവർത്തനത്തെക്കുറിച്ച് വയോജനങ്ങളെയും അയൽവാസികളെയും ബോധവത്കരിക്കുന്നതാണ് പദ്ധതി.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തമ്പലമണ്ണയിൽ ഒറ്റക്ക് താമസിക്കുന്ന വട്ട്കുളം ത്രേസ്യാമ്മയുടെ വീട്ടിൽ വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി പോലീസ് സി ഐ സുധീർ കല്ലൻ, വാർഡ് മെംബറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ രാമചന്ദ്രൻ കരിമ്പിൽ, ജനമൈത്രി ബീറ്റ് ഓഫീസർ ജിനീഷ്, ഷിനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Back to top button