Thiruvambady

കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്ന് വിവിധ യുവ സംഘടനകൾ

തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒറ്റപ്പെട്ട് കഴിയുന്നവർക്കും ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഭക്ഷണം നൽകി വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ രംഗത്ത്.

ലോക്ക്ഡൗൺ സമയത്ത് ഒറ്റപ്പെട്ട് പോയവരുടെ വിശപ്പകറ്റാൻ പൊതിചോർ വിതരണവുമായാണ് ഡി വൈ എഫ് ഐ പുല്ലുരാംപാറ മേഖല കമ്മിറ്റി രംഗത്തെത്തിയത്. ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ പൊതിചോർ വിതരണവും, പുല്ലുരാംപാറ അൽഫോൻസ ഹോസ്പിറ്റലിൽ കഴിയുന്ന കൊറോണ ബാധിതർക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണ വിതരണവും നടത്തുമെന്ന് മേഖല സെക്രട്ടറി വിഷ്ണു അറിയിച്ചു. പൊതിച്ചോറ് വിതരണത്തിൽ ജസ്റ്റിൻ, ഫസൽ, ഷെഫിൻ എന്നിവരും പങ്കെടുക്കുന്നു.

പുല്ലുരാംപാറ അൽഫോൻസ ഹോസ്പിറ്റലിൽ കഴിയുന്ന കൊറോണ ബാധിതർക്ക് എല്ലാ ദിവസവും പ്രഭാത ഭക്ഷണം ഒരുക്കിയാണ് രാഹുൽ ബ്രിഗേർഡ് പ്രവർത്തകർ രംഗത്തെത്തിയത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത് വീടുകളിൽ അണുനശീകരണവും നടത്തുന്നുണ്ട്, രാഹുൽ ബ്രിഗേഡ് പ്രവർത്തകരായ ഷിജു, സലീം, അൽഫ്രഡ്, അജ്മൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഇതോടൊപ്പം നിരവധി കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പുല്ലുറാംപാറ അൽഫോൻസ ആശുപത്രിയും അങ്ങാടിയും വിവിധ ഭവനങ്ങളും അണുനശീകരണം നടത്തി വൈറ്റ്ഗാർഡ് പ്രവർത്തകരും സജീവമായി രംഗത്തെത്തി.

Related Articles

Leave a Reply

Back to top button