Kozhikode

ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ നീക്കംചെയ്തു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി രോഗിയെ മയക്കാതെ തലച്ചോറിലെ മുഴ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. രോഗിയെ ബോധംകെടുത്താതെ, ശസ്ത്രക്രിയാസമയത്തും നിരീക്ഷിച്ചുകൊണ്ട് കൈയുംകാലും നിയന്ത്രിക്കുന്ന ഭാഗത്തുള്ള തലച്ചോറിലെ മുഴ മുഴുവനായി നീക്കംചെയ്യുകയായിരുന്നു.

മൂന്നുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്കുശേഷം രോഗി സുഖംപ്രാപിച്ചു. ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. എം.പി. രാജീവന്റെ നേതൃത്വത്തിൽ ഡോ. വിജയൻ, ഡോ. രാധാകൃഷ്ണൻ, ഡോ. റസ്‌വി, ഡോ. വിനീത്, ഡോ. ഷാനവാസ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.

അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ബിനു, ഡോ. ഷഫ്‌ന, ഡോ. ഹുസ്‌ന എന്നിവരുടെ സഹകരണവും ശസ്ത്രക്രിയയ്ക്കുണ്ടായിരുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രനും ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ശ്രീജയനും ശസ്ത്രക്രിയയിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button