Mukkam

കോവിഡ് ബോധവൽക്കരണവും മുന്നറിയിപ്പുമായി മുക്കം ജനമൈത്രി പോലീസ്

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രമായ കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രം, ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, വാക്സിൻ നൽകുന്നതും ടെസ്റ്റ് നടക്കുന്നതുമായ മറ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് ബോധവൽക്കരണ സന്ദേശവുമായി മുക്കം ജനമൈത്രി പോലീസ്.

ജനമൈത്രി പോലീസ് എസ് ഐ പി അസൈൻ, എ എസ് ഐ നാസർ, സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കെ, രതീഷ് കെ തുടങ്ങിയവരാണ് കോവിഡ് നിർദേശങ്ങളും ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുകളും നൽകി രംഗത്തിറങ്ങിയത്.

കോവിഡ് മഹാമാരിയിൽ നിന്നും നാട്ടുകാർക്ക് സംരക്ഷണം നൽകുന്നതിന് കൂടുതൽ ജാഗ്രത ആവശ്യമാണെന്നും നിയമ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ശിക്ഷ അടക്കമുള്ള നിയമ നടപടികളുമായ് മുന്നോട്ട് പോകുമെന്നും ജനമൈത്രി പോലീസ് വ്യക്തമാക്കി. മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ, കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രം ഡോ, ബിന്ദു, പഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ശിഹാബ് മാട്ടുമുറി, ടി കെ അബൂബക്കർ എന്നിവർ ജനമൈത്രി പോലീസ് സംഘത്തോടൊപ്പം ചേർന്നു.

Related Articles

Leave a Reply

Back to top button