Mukkam

കോ​വി​ഡു ര​ണ്ടാം ത​രം​ഗം; മലയോര മേഖലയിൽ നിയന്ത്രണം കർശനമാക്കി

മു​ക്കം: മ​ല​യോ​ര​ത്ത് കോ​വി​ഡു ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണ​ത്തി​നു വ​ഴ​ങ്ങാ​താ​യ​തോ​ടെ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ർ​ഡു​ക​ൾ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ്, ഏ​ഴു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണും ആ​യി.18, 20, 25 വാ​ർ​ഡു​ക​ളാ​ണ് ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ. 06, 09, 13, 15, 17, 20, 21 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്.

ഇ​ന്ന​ലെ മു​ക്കം സി​എ​ച്ച്സി യി​ൽ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ന്നി​ല്ലെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 38 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കാ​ര​ശേ​രി​യി​ൽ ഇ​ന്ന​ലെ 34 പേ​ർ​കൂ​ടി രോ​ഗ​ബാ​ധി​ത​രാ​യ​തോ​ടെ 277 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. തി​രു​വ​മ്പാ​ടി​യി​ൽ ഇ​ന്ന​ലെ 28 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. കൂ​ട​ര​ഞ്ഞി​യി​ൽ ഇ​ന്ന​ലെ ഒ​ൻ​പ​തു പേ​ർ​ക്കു കൂ​ടി രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം107 ആ​യി ഉ​യ​ർ​ന്നു. കൊ​ടി​യ​ത്തൂ​രി​ലും രോ​ഗ​വ്യാ​പ​നം തു​ട​രു​ന്നു. യൂ​ണി​റ്റി വ​നി​ത സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ സം​ഘം ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ഇ​വി​ടെ എ​ട്ട് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്.

ഇ​തി​നി​ടെ മു​ക്കം സി​എ​ച്ച്സി യി​ൽ ദി​വ​സം 200 പേ​ർ​ക്ക് വീ​തം പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും അ​വി​ടെ ക​യ​റി​യെ​ത്താ​ൻ പ​ല​രും പാ​ടു​പെ​ടു​ന്ന​തും പ​രാ​തി​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. കോ​ണി ക​യ​റാ​തെ ഈ ​കേ​ന്ദ്ര​ത്തി​ലെ​ത്താ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലാ​ത്ത​തി​നാ​ൽ കു​ത്തി​വ​യ്പ്പെ​ടു​ക്കാ​നെ​ത്തു​ന്ന വൃ​ദ്ധ​രും അ​വ​ശ​രും വീ​ൽ​ചെ​യ​റി​ലും മ​റ്റും​എ​ത്തു​ന്ന കി​ട​പ്പു​രോ​ഗി​ക​ളും മ​റ്റും മു​ക​ളി​ലെ​ത്താ​ൻ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ചി​ല്ല​റ​യ​ല്ല. സാ​ഹ​സ​പ്പെ​ട്ട് മു​ക​ൾ​നി​ല​യി​ൽ എ​ത്തി​യാ​ൽ കു​ത്തി​വ​യ്പി​ന് ഊ​ഴം കാ​ത്തി​രി​ക്കേ​ണ്ട​ത് ഇ​ടു​ങ്ങി​യ കോ​ണി​ക്കൂ​ട്ടി​ലാ​ണ്.

കു​ത്തി​വ​യ്പ് ക​ഴി​ഞ്ഞാ​ൽ അ​ര മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കേ​ണ്ട​തും മ​റ്റൊ​രു ഇ​ടു​ങ്ങി​യ മു​റി​യി​ൽ​ത്ത​ന്നെ. താ​ഴെ ടോ​ക്ക​ൺ ല​ഭി​ക്കാ​ൻ കാ​ത്തു നി​ൽ​ക്കേ​ണ്ട​തും ത​ക​രം കൊ​ണ്ടു​ള്ള മേ​ൽ​പു​ര​യ്ക്കു താ​ഴെ സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്തി​ട​ത്ത്. 20 ആ​ൾ​ക്കു​പോ​ലും അ​ക​ലം പാ​ലി​ച്ച് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യി​ല്ല

Related Articles

Leave a Reply

Back to top button