Kodanchery

ക്ഷീര കർഷകർക്ക് കണ്ണോത്ത് ക്ഷീര സംഘത്തിൻറെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് നൽകി

കോടഞ്ചേരി: കോവിഡ് മഹാമാരി മൂലം നട്ടം തിരിയുന്ന ക്ഷീര മേഖലയിലെ കർഷകർക്ക് കണ്ണോത്ത് ക്ഷീര സംഘത്തിൻറെ നേതൃത്വത്തിൽ 2021 ജനുവരി ഒന്നാം തീയതി മുതൽ ജൂൺ 30 വരെ കണ്ണോത്ത് സംഘത്തിൽ പാൽ അളക്കുന്ന മുഴുവൻ ക്ഷീരകർഷകർക്കും 13 ഇനം പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റ് നൽകുന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

സംഘം പ്രസിഡണ്ട് ബിബിൻ ടോം ചീരക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡയറക്ടർമാരായ ബേബി തിരുതാളിൽ, ഷാജി കൈതകുളം, ജോസ് പൈക്കാട്ട്, ചന്ദ്രൻ എരയരമംഗലത്ത് , ഷേർളി കപ്യാരുമലയിൽ, ഷൈബി സന്തോഷ്, സെക്രട്ടറി ബോബി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. കണ്ണോത്ത് സംഘത്തിന് കീഴിലുള്ള മുഴുവൻ കർഷകർക്കും ഏതുവിധത്തിലുള്ള പ്രതിസന്ധികൾ നേരിട്ടാലും അതാത് മേഖലയിലെ ഡയറക്ടർമാരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ബിബിൻ ടോം ചീരക്കുഴി അറിയിച്ചു.

Related Articles

Leave a Reply

Back to top button