Koodaranji

കക്കാടംപൊയിൽഎത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതി

കൂടരഞ്ഞി: നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിൽ എത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായി
കോവിഡ് മാനദഢങ്ങൾ പാലിക്കാതെ നൂറ് കണക്കിന് സഞ്ചരികളാണ് ദിനംപ്രതി കക്കാടംപൊയിൽ കാണാൻ എത്തുന്നത്. ഇതിൽ ചിലരാണ് കർഷരുടെ ഭൂമികളിൽ കയറി കൊക്കൊ ഉൾപ്പെടെയുള്ള വിളകൾ പറിച്ചെടുക്കുന്നത്.


ഇന്നലെ കക്കാടംപൊയിലിന് സമീപമുള്ള കൊക്കൊ തൊട്ടത്തിൽ നിന്നും വിളവെടുപ്പിന് പാകമായ കൊക്കാ പറിക്കുന്നതിനിടെ എടക്കര സ്വദേശികളായ 4 യുവാക്കളെ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്ട്രറൽ മജിസ്ട്രേറ്റും സംഘവും പിടികൂടി കൊക്കൊയുടെ വില ഈടാക്കി കർഷകന് നൽകുകയും കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസ് എടുക്കുകയും ചെയ്യ്തിരുന്നു. വിള വെടുപ്പിന് പാകമായ വാഴ തോട്ടങ്ങളിലും ഇത്തരക്കാരുടെ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Back to top button