Puthuppady

പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ആദിവാസി മേഖലയില്‍ ആടുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു

പുതുപ്പാടി: പുതുപ്പാടി കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ആദിവാസി മേഖലയില്‍ ആടുവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ദതിയുടെ ഭാഗമായി പയോണ ആദിവാസി കോളനിയിലെ പ്രിയം കുടുംബശ്രീ അംഗമായ ലത അപ്പുവിന് ആടുകളെ വിതരണം ചെയ്തു. കുടുംബശ്രീ മിഷന്‍ അനുവദിച്ച മുപ്പതിനായിരം രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്.

വിനിയോഗിച്ച മുഴുവന്‍ തുകയും സബ്സിഡിയായി കുടുംബശ്രീ മിഷന്‍ നല്‍കും എന്നതാണ് പ്രത്യേകത. സി ഡി എസ് നടപ്പിലാക്കിയ ആട് ഗ്രാമം പദ്ധതി ഗുണഭോക്താക്കളില്‍ നിന്നാണ് ആടിനെ വാങ്ങി നല്‍കിയത്. ആടുകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചന്‍ നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ആയിഷബീവി, സിന്ദു ജോയി , ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ ബിജു, ഉപസമിതി കണ്‍വീനര്‍ വിജയ ഗോപാലകൃഷ്ണന്‍, എ ഡി എസ് പ്രസിഡന്റ് ഷൈനി രാഘവന്‍, അനിമേറ്റര്‍ ഗ്രീഷ്മ, വെറ്റിനറി ഡോക്ടര്‍ ഗണേഷ് പങ്കെടുത്തു.

Related Articles

Leave a Reply

Back to top button