Mukkam

പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മുക്കം നഗരസഭ ആദരിച്ചു.

മുക്കം; 2022 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളെ മുക്കം നഗരസഭ ആദരിച്ചു.
പരിപാടി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭാ ചെയർമാൻ പി. ടി ബാബു അധ്യക്ഷനായി.
വിദ്യാഭ്യാസ കലാകായിക രംഗത്ത് വിവിധങ്ങളായ പരിപാടികളാണ് നഗരസഭ ചെയ്തുകൊണ്ടിരിക്കുന്നത്.

കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ആർച്ച പദ്ധതി, കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ നീന്തി വാ മക്കളെ പദ്ധതി, എല്ലാവർക്കും എ പ്ലസ് ലഭിക്കാനുള്ള വിജയോത്സവം പദ്ധതി, എസ് സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, കുട്ടികൾക്ക് പഠിക്കാൻ പഠനമുറി, എസ്‌ സി വിദ്യാർത്ഥികൾക്കുള്ള തൊഴിൽ പഥം പദ്ധതി, നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഫുട്ബോൾ പ്രീമിയർ ലീഗ്, കലാമത്സരങ്ങളിൽ വിജയികളാകുന്നവർക്ക് തുടർ പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾക്കാണ് നഗരസഭ നേതൃത്വം നൽകി വരുന്നത്.

നഗരസഭാ പരിധിയിലെ 168 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പ്ലസ് ടു മുഴുവൻ എ പ്ലസ്നു അർഹരായത്. പരിപാടിയിൽ നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ ചാന്ദിനി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കുഞ്ഞൻ മാസ്റ്റർ, പ്രജിത പ്രദീപ്, മുഹമ്മദ് അബ്ദുൽ മജീദ്, റുബീന കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, ഫാത്തിമ കൊടപ്പന, വേണുഗോപാലൻ മാസ്റ്റർ, നൗഫൽ മല്ലശ്ശേരി, മുക്കം എ ഇ ഒ ഓങ്കാര നാഥൻ കെഎം ശിവദാസൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു എം മധു മാസ്റ്റർ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button