Karassery
വീട്ടമ്മയെ വീട്ടിൽ കയറി മർദിച്ച സംഭവം; നീതിയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ജെ.ഡി

കാരശ്ശേരി: ലോക് താന്ത്രിക് ജനതാദൾ കാരശ്ശേരി പഞ്ചായത്തിലെ സീനിയർ നേതാവ് പി.ടി.സി മുഹമ്മദിന്റെ വീട്ടിൽ കയറി അദ്ദേഹത്തിന്റെ ഭാര്യയെ മർദിച്ച വ്യക്തിയെ നിസ്സാരവകുപ്പുകൾ ചേർത്ത് സ്റ്റേഷൻജാമ്യം കൊടുത്ത മുക്കം പോലീസിന്റെ നടപടി തിരുത്തി നീതിയുറപ്പാക്കണമെന്ന് എൽ.ജെ.ഡി തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് എൽ.ജെ.ഡി നേതാക്കളായ വി കുഞ്ഞാലി, പി.എം തോമസ്, എൻ അബ്ദുൽ സത്താർ, ടാർസൻ ജോസ്, രാജേഷ്, ഉണ്ണിമാൻ, പി അബ്ദുറഹിമാൻ തുടങ്ങിയവർ പി.ടി.സി മുഹമ്മദിന്റെ വീട് സന്ദർശിച്ചു.