Kodanchery
കർണാടക നിയമസഭ ഇലക്ഷൻ വിജയം; കോൺഗ്രസ് കോടഞ്ചേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

കോടഞ്ചേരി: കർണാടക നിയമസഭ ഇലക്ഷനിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയതിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനവും പൊതുസമ്മേളനവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ച പരിപാടിയിൽ യു.ഡി.എഫ് ചെയർമാൻ ഫ്രാൻസിസ് ചാലിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോബി ജോസഫ്, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ റോയി കുന്നപള്ളി, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി അന്നക്കുട്ടി ദേവസ്യ, ജോസ് പെരുമ്പള്ളി, സേവർ കുന്നത്തേട്ട്, ലൈജു അരീപ്പറമ്പിൽ, ജോസഫ് ആലവേലി, ബേബി വളയത്തിൽ തുടങ്ങിയവർ സംസാരിച്ചു.