Kodanchery

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഹിരോഷിമ ദിനാചരണം നടത്തി

കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചാരണം നടത്തി. സ്കൂൾ അസംബ്ലിയിൽ വോളണ്ടിയർ ക്രിസ്റ്റീന ജിജി ഹിരോഷിമ ദിന ദിനത്തെക്കുറിച്ചും അതിൻ്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.

ലോകസമാധാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായ സഡാക്കോ പക്ഷികളെ വോളന്റീയേർസ് ചേർന്ന് പറത്തി. കത്തിയമർന്നാലും കനലിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമെന്നുള്ള നിശ്ചയദാർഢ്യം ആർജ്ജിക്കുവാനുള്ള കരുത്ത് നേടുമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനായി.

പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ലിയ ജോസഫ് യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു നൽകി. യുദ്ധവിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും അടങ്ങിയ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തപ്പെട്ടു. എൻഎസ്എസ് വളണ്ടിയർ ലീഡേഴ്സ് ആയ ഗൗതം പി രാജു, ഫേബാ മത്തായി, പ്രോഗ്രാം ഓഫീസർ സ്മിത കെ, അധ്യാപകർ അനധ്യാപകർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button