Mukkam
ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

മുക്കം: മുക്കം നഗരസഭയിലെ പുൽപറമ്പ് ഡിവിഷനിലെ ഹൈസ്കൂൾ പരിസരത്ത് സ്ഥാപിച്ച ലോ മാസ് ലൈറ്റ് വാർഡ് കൗൺസിലർ ഗഫൂർ മാസ്റ്റർ സ്വിച്ച് ഓൺ കർമ്മം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ഹൈസ്കൂൾ പരിസരത്ത് സ്ഥാപിച്ചത്.
ചടങ്ങിൽ കൗൺസിലർമാരായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, മധു മാസ്റ്റർ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ് മാസ്റ്റർ, വാർഡ് കൺവീനർ ജമാൽ സി.കെ, നൗഷാദ് ടി.കെ, മജീദ് കളിക്കോടൻ, പി ഷാക്കിർ തുടങ്ങിയവർ സംസാരിച്ചു.