Kodiyathur

ജൽജീവൻ പദ്ധതി പൈപ്പിടൽ; ചെളിക്കുളമായി റോഡുകൾ

കൊടിയത്തൂർ: ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കാനെടുത്ത കുഴിയടയ്ക്കുന്നത് അനിശ്ചിതമായി നീണ്ടതോടെ റോഡുകളിൽ യാത്രാദുരിതം തുടരുന്നു. പൈപ്പുകൾ സ്ഥാപിക്കുന്നതിന് റോഡുകളുടെ ഇരുവശങ്ങളും നീളത്തിൽ വെട്ടിക്കീറി കുഴിച്ചതിൽ ക്വാറി വേസ്റ്റിട്ടിരുന്നു. ഇത് ഇളകി വലിയ കിടങ്ങുകളായ നിലയിലാണ് ഇപ്പൊൾ.

ഊട്ടി-കോഴിക്കോട് റോഡിന്റെ എരഞ്ഞിമാവ്-കൂളിമാട് ഭാഗം വലിയകുഴികൾ നിറഞ്ഞ് തകർന്നുകിടക്കുകയാണ് ഇപ്പൊൾ. 6.9 കിലോമീറ്റർ റോഡിന്റെ ആറുകോടി മുടക്കിയുള്ള നവീകരണം എങ്ങുമെത്തിയില്ല. ജൽജീവൻ പൈപ്പിടൽ പ്രവൃത്തി വൈകിയതോടെ റോഡിന്റെ കരാറുകാരൻ ഒഴിഞ്ഞുപോയതാണ് കൂടുതൽ പ്രശ്നമായത്. റീ ടെൻഡർ ചെയ്തിട്ട് പ്രവൃത്തി പുനരാരംഭിക്കണമെന്ന അവസ്ഥയാണ് ഇപ്പൊൾ. ഈ റോഡിൽ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തധികൃതർ ജൽജീവൻ മിഷൻ സൈറ്റ് ഓഫീസിനു മുൻപിൽ സമരം നടത്തിയിരുന്നു.

Related Articles

Leave a Reply

Back to top button