Mukkam
നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം മുക്കം ബസ്സ്റ്റാന്‍റില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു
മുക്കം : നവംബര്‍ 26 ന് മുക്കത്തു നടക്കുന്ന നവകേരള സദസ്സിന്‍റെ പ്രചരണാര്‍ത്ഥം മുനിസിപ്പല്‍ സംഘാടകസമിതിയുടെ ആഭിമുഖ്യത്തില്‍ മാമ്പറ്റ ഡോണ്‍ബോസ്കോ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ മുക്കം ബസ്സ്റ്റാന്‍റില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ടി. ബാബു, ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. സത്യനാരായണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ ബിന്ദു, ജോഷില, അശ്വതി സനൂജ് ഡോണ്‍ബോസ്കോ അധ്യാപകരായ ശ്രീജ, സന്തോഷ്, സ്വാതി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.